Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government

വാഗ്ദാനങ്ങളെല്ലാം സര്‍ക്കാര്‍ നടപ്പാക്കി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം കത്തെഴുതി മുഖ്യമന്ത്രി

തിരുവനന്തപുരം: ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്ത് ജീവനക്കാരുടെ വാട്‌സ്ആപ്പ് നമ്പരുകളില്‍ നേരിട്ടു ലഭിച്ചു.

കഴിഞ്ഞ ബജറ്റില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രഖ്യാപിച്ച ഡിഎ, ഡിആര്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണമായി അനുവദിച്ചെന്നും കത്തിന്‍റെ ആമുഖത്തില്‍ വ്യക്തമാക്കുന്നു. 13 ശതമാനം ഡിഎ, ഡിആര്‍ ഉത്തരവിറക്കിയതിനു പിന്നാലെയാണ് ജീവനക്കാരുടെ അസംതൃപ്തി മറികടക്കാന്‍ വ്യക്തിപരമായി എല്ലാവര്‍ക്കും മുഖ്യമന്ത്രി കത്തെഴുതിയത്.

ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും വരും നാളുകളും കരുതല്‍ തുടരുമെന്നും ഉറപ്പാണ് വാക്കെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നു.

District News

ഭ​ര​ണ​കൂ​ട ഫാ​സി​സ​ത്തി​നെ​തി​രേ അ​ണി​നി​ര​ക്ക​ണം: എം.​എം. ഹ​സ​ന്‍

കോ​ഴി​ക്കോ​ട്: ഭ​ര​ണ​കൂ​ട ഫാ​സി​സ​ത്തി​നെ​തി​രേ അ​ണി​നി​ര​ക്ക​ണ​മെ​ന്നും ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന് ത​ട​സം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ പ്ര​തി​രോ​ധം തീ​ര്‍​ക്ക​ണ​മെ​ന്നും ജ​ന​ശ്രീ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ എം.​എം. ഹ​സ​ന്‍ പ​റ​ഞ്ഞു.

ജ​ന​ശ്രീ കോ​ഴി​ക്കോ​ട് ജി​ല്ലാ ചെ​യ​ര്‍​മാ​നും കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗ​വു​മാ​യ എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​ക്കെ​തി​രേ ജ​ന​ശ്രീ കോ​ഴി​ക്കോ​ട് ജി​ല്ലാ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​രോ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ശ്രീ സം​സ്ഥാ​ന സ​മി​തി അം​ഗം സു​നി​ല്‍ കൊ​ള​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി.​അ​ബു, കെ. ​നീ​ല​ക​ണ്ഠ​ന്‍, ബി​ജു കാ​വി​ല്‍, യു.​വി. ദി​നേ​ശ് മ​ണി, മേ​രി കു​ര്യ​ന്‍, ഇ.​എം. ഗി​രീ​ഷ് കു​മാ​ര്‍, കെ.​പി. ജീ​വാ​ന​ന്ദ്, സെ​യ്ദ് കു​റു​ന്തോ​ടി എ​ന്നി​വ​ര്‍ സം​സാ​രി​ച്ച

National

കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​ർ: സ​ർ​ക്കാ​രി​ന്‍റെ​യും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ​യും ഹ​ർ​ജി ഇ​ന്ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും

ന്യൂഡൽഹി: കേ​ര​ള​ത്തി​ലെ തീ​വ്ര​വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക്ക​ര​ണം (എ​സ്ഐ​ആ​ർ) ചോ​ദ്യം ചെ​യ്ത് സം​സ്ഥാ​ന സ​ർ​ക്കാ​രും കോ​ൺ​ഗ്ര​സ്, സി​പി​എം, സി​പി​ഐ, മു​സ്‌​ലിം ലീ​ഗ് അ​ട​ക്ക​മു​ള്ള രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. ബി​ഹാ​ർ എ​സ്ഐ​ആ​റും ഇ​തേ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ ഹാ​ജ​രാ​കും.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്ഐ​ആ​ർ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ എ​സ്ഐ​ആ​ർ ത​ന്നെ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധം എ​ന്ന വാ​ദ​മാ​ണ് മു​സ്‌​ലിം ലീ​ഗ്, കോ​ൺ​ഗ്ര​സ്, സി​പി​എം, സി​പി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്.

സ്റ്റേ ​ആ​വ​ശ്യം പ്ര​ധാ​ന​മാ​യി ഉ​ന്ന​യി​ക്കാ​നാ​ണ് സി​പി​എം അ​ട​ക്കം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ തീ​രു​മാ​നം. നേ​ര​ത്തെ ബി​ഹാ​റി​ലെ എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ളി​ൽ സ്റ്റേ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

Kerala

പി​എം ശ്രീ: ​സ​ർ​ക്കാ​ർ നി​ല​പാ​ട് കേ​ന്ദ്ര​ത്തെ അ​റി​യി​ച്ച​താ​യി മ​ന്ത്രി ശി​വ​ൻ​കു​ട്ടി

 ന്യൂ​ഡ​ൽ​ഹി: പി​എം ശ്രീ ​സം​ബ​ന്ധി​ച്ച് കേ​ര​ള സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ട് കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സമ​ന്ത്രി​യെ അ​റി​യി​ച്ച​താ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. രേ​ഖാ മൂ​ല​മ​ല്ല അ​റി​യി​ച്ച​ത്. പി​എം ശ്രീ ​മ​ര​വി​പ്പി​ച്ചു​വെ​ന്ന് കേ​ന്ദ്ര​ത്തോ​ട് വാ​ക്കാ​ൽ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സമ​ന്ത്രി​ ധർമേന്ദ്ര പ്രധാനുമായുള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ശിവൻകുട്ടി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പി​എം ശ്രീ​യി​ലെ സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ച്ച​ശേ​ഷം അ​നു​കൂ​ല​മാ​യോ പ്ര​തി​കൂ​ല​മാ​യോ കേ​ന്ദ്ര​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. സ​ബ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്‌ വ​ന്ന​തി​നു​ശേ​ഷ​മേ ക​ത്ത് ന​ൽ​കൂ എ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

അ​തേ​സ​മ​യം ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​ത വി​വാ​ദ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യ​താ​യും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​നി​ടെ വി​ദ്യാ​ർ​ത്ഥി​ക​ൾ ട്രെ​യി​നി​നു​ള്ളി​ൽ ഗ​ണ​ഗീ​തം പാ​ടി​യ​തും അ​തി​ന്‍റെ വീ​ഡി​യോ ദ​ക്ഷി​ണ മേ​ഖ​ല റെ​യി​ൽ​വേ​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജി​ൽ പ​ങ്കു​ച്ച​തും അ​ത്യ​ന്തം ഗൗ​ര​വ​മേ​റി​യ സം​ഭ​വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ മ​തേ​ത​ര​ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണി​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റെ അ​ന്വേ​ഷ​ണ​ത്തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ശേ​ഷ​മാ​യി​രി​ക്കും ബാ​ക്കി കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​മെ​ന്നും ശി​വ​ൻ​കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി ; മ​ന്ത്രി​സ​ഭ​യെ മു​ഖ്യ​മ​ന്ത്രി ക​ബ​ളി​പ്പി​ച്ചു: വി.​ഡി.​സ​തീ​ശ​ൻ

കൊ​ച്ചി: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ കേ​ര​ളം ഒ​പ്പു​വ​ച്ച​തോ​ടെ മു​ഖ്യ​മ​ന്ത്രി മ​ന്ത്രി​സ​ഭ​യെ ക​ബ​ളി​പ്പി​ച്ചെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ക​രാ​ർ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ർ 16നാ​ണ്. പ​ത്താം തീ​യ​തി മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യെ​യും അ​മി​ത്ഷാ​യെ​യും ക​ണ്ടി​രു​ന്നു.

ക​രാ​ർ ഒ​പ്പി​ടാ​ൻ എ​ന്ത് സ​മ്മ​ർ​ദ്ദ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മേ​ൽ ഉ​ണ്ടാ​യ​ത്? ഏ​ത് ത​രം ബ്ലാ​ക്ക്‌​മെ​യി​ലിം​ഗാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്? എ​ന്ത് ഗൂ​ഢാ​ലോ​ച​ന​യാ​ണ് ന​ട​ന്ന​തെന്ന് പു​റ​ത്ത് വ​ര​ണം. മ​ന്ത്രി​സ​ഭ​യി​ലോ എ​ൽ​ഡി​എ​ഫി​ലോ ച​ർ​ച്ച ചെ​യ്തി​ല്ല.

സി​പി​എം ദേ​ശീ​യ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി പോ​ലും ഇ​ത​റി​ഞ്ഞി​ട്ടി​ല്ല. ആ​രും അ​റി​യാ​തെ ഇ​ത്ര ര​ഹ​സ്യ സ്വ​ഭാ​വ​ത്തി​ൽ പി​എം ശ്രീ​യി​ൽ ഒ​പ്പു​വ​യ്ക്കാ​നു​ള്ള ദു​രൂ​ഹ​ത മ​റ​നീ​ക്കി പു​റ​ത്ത് വ​ര​ണ​മെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​ൻ പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. അ​പ്പോ​ഴും മു​ഖ്യ​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും മി​ണ്ടാ​തി​രു​ന്നു. എ​ത്ര വ​ലി​യ ക​ബ​ളി​പ്പി​ക്ക​ലാ​ണ് ഇ​വ​ർ ന​ട​ത്തി​യ​ത്. എ​ന്തി​നാ​ണ് മ​ന്ത്രി​സ​ഭ? മ​ന്ത്രി​മാ​ർ രാ​ജി​വ​യ്ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ദൈ​വ​ത്തി​ന്‍റെ സ്വ​ര്‍​ണം മോ​ഷ്ടി​ച്ച ലോ​ക​ത്തി​ലെ ആ​ദ്യ സ​ര്‍​ക്കാ​ർ പി​ണ​റാ​യി സ​ര്‍​ക്കാ​രെ​ന്ന് പി.​കെ. കൃ​ഷ്ണ​ദാ​സ്

തി​രു​വ​ന​ന്ത​പു​രം: ദൈ​വ​ത്തി​ന്‍റെ സ്വ​ര്‍​ണം മോ​ഷ്ടി​ച്ച ലോ​ക​ത്തി​ലെ ആ​ദ്യ സ​ര്‍​ക്കാ​രാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രെ​ന്ന് പി.​കെ. കൃ​ഷ്ണ​ദാ​സ്. ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള​യ്‌​ക്കെ​തി​രെ ബി​ജെ​പി​യു​ടെ രാപ്പ​ക​ല്‍ സ​മ​ര​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള​യ്‌​ക്കെ​തി​രെ രാ​ത്രി ഏ​ഴോ​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ സ​മ​ര​ഗേ​റ്റി​ലേ​ക്ക് പ്ര​ക​ട​ന​മാ​യെ​ത്തി​യ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രും നേ​താ​ക്ക​ളും ഉ​പ​രോ​ധ സ​മ​രം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന നേ​താ​ക്ക​ള്‍ പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ച്ചു.

വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​ത്രി വൈ​കി​യും സ​മ​ര​ഗേ​റ്റി​ന് മു​ന്നി​ല്‍ തു​ട​രു​ക​യാ​ണ്. ഉ​പ​രോ​ധ സ​മ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ വ​ര​ണ​മെ​ന്നും രാ​ജി​വ​ച്ച് പു​റ​ത്തു​വ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു. രാ​പ്പ​ക​ല്‍ സ​മ​ര​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ടി. ര​മേ​ശ്, ശോ​ഭാ സു​രേ​ന്ദ്ര​ന്‍, അ​നൂ​പ് ആ​ന്‍റ​ണി, എ​സ്. സു​രേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ക​ന​ത്ത മ​ഴ ന​ന​ഞ്ഞ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​തി​ര്‍​ന്ന നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും രാ​പ​ക​ല്‍ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി.

National

ക​രൂ​ർ ദു​ര​ന്തം; വി​ശ​ദീ​ക​ര​ണ​വു​മാ​യി ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തെ സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണ​വു​മാ​യി ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ. ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ൻ വി​ജ‍​യ്‌​യു​ടെ വീ​ഡി​യോ പു​റ​ത്തു​വന്നതിനു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്.

റാ​ലി ന‌​ട​ത്താ​ൻ നേ​താ​ക്ക​ൾ ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട സ്ഥ​ല​ത്ത് കു​റ​ച്ച് ആ​ളു​ക​ൾ​ക്ക് മാ​ത്ര​മെ ഒ​ത്തു​കൂ​ടാ​ൻ ക​ഴി​യു​ക​യു​ള്ളൂ. ഇ​വി​ടെ അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ വേ​ലു​ച്ചാ​മി​പു​രം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ത് ടി​വി​കെ നേ​താ​ക്ക​ൾ സ്വീ​ക​രി​ച്ചെ​ന്നും സ​ർ​ക്കാ​രി​ന്‍റെ മീ​ഡി​യാ സെ​ക്ര​ട്ട​റി അ​മു​ത പ​റ​ഞ്ഞു.

ദു​ര​ന്ത​ത്തെ കു​റി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​തി​നാ​യി​രം പേ​ർ വ​രു​മെ​ന്നാ​ണ് ടി​വി​കെ അ​റി​യി​ച്ച​ത്. മു​ൻ റാ​ലി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രു​പ​തി​നാ​യി​രം പേ​ർ വ​രു​മെ​ന്ന് ക​ണ​ക്കാ​ക്കി. അ​ത​നു​സ​രി​ച്ച് പോ​ലീ​സ് സു​ര​ക്ഷ​യും ഏ​ർ​പ്പെ​ടു​ത്തി.

സാ​ധാ​ര​ണ​യാ​യി ഓ​രോ 50 പേ​ർ​ക്കും ഒ​രു പോ​ലീ​സു​കാ​ര​ൻ എ​ന്ന​താ​ണ് രീ​തി. എ​ന്നാ​ൽ ക​രൂ​രി​ൽ ഓ​രോ 20 പേ​ർ​ക്കും ഒ​രു പോ​ലീ​സു​കാ​ര​നെ​യാ​ണ് വി​ന്യ​സി​ച്ച​തെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

Kerala

സ​ർ​ക്കാ​ർ ക്ഷ​ണി​ച്ചു..., ഓ​ണം ഘോ​ഷി​ക്കാ​ൻ ഗ​വ​ർ​ണ​റും

 

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ പ​ങ്കെ​ടു​ക്കും. സ​ർ​ക്കാ​ർ ക്ഷ​ണം സ്വീ​ക​രി​ച്ചെ​ത്തു​ന്ന ഗ​വ​ർ​ണ​ർ ഓ​ണം വാ​രാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം​കു​റി​ച്ച് ന​ട​ത്തു​ന്ന ഘോ​ഷ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

തു​ട​ർ​ന്ന് പ്ര​ധാ​ന​വേ​ദി​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നും ഒ​പ്പ​മി​രു​ന്ന് ഗ​വ​ർ​ണ​റും കു​ടും​ബ​വും ഘോ​ഷ​യാ​ത്ര കാ​ണും. ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഗ​വ​ർ​ണ​റാ​യി​രി​ക്കെ 2022 ലാ​ണ് ഈ ​പ​തി​വ് തെ​റ്റി​യി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ലാ വി​സി നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രും ഗ​വ​ർ​ണ​റു​മാ​യി തു​റ​ന്ന ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 15ന് ​ഗ​വ​ർ​ണ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കാ​യി രാ​ജ്ഭ​വ​നി​ൽ ഒ​രു​ക്കി​യ അ​റ്റ് ഹോം ​പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

Latest News

Up